തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് വിഴിഞ്ഞം ജനകീയ സമിതി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങളില്‍ പുറത്തിറക്കി. വിഴിഞ്ഞം പദ്ധതി നിര്‍മാണം മൂലം വലിയ പാരിസ്ഥിതിക ആഘാതമാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതുമൂലം തീരശോഷണം രൂക്ഷമായി. വികസന വൈകല്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. സര്‍ക്കാരിന് പല പദ്ധതികളുടെ പേരില്‍ തീരദേശം കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് ശ്രമം. തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ പദ്ധതി ജനാധിപത്യവിരുദ്ധമെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പാക്കിയ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖ പദ്ധതി കടല്‍ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന് സമിതി അധ്യക്ഷനായ ഡോ. കെ.വി. തോമസ് പറഞ്ഞു.