കേരളത്തിന്റെ റോമന്‍ കത്തോലിക്ക സമൂഹത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ ആരംഭിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ ലൈബ്രറി സമുച്ചയത്തോടു ചേര്‍ന്നാണ് ഈ മ്യൂസിയവും സ്ഥാപിക്കുന്നത്. റോമന്‍ കത്തോലിക്ക പൈതൃകത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കുക മാത്രമല്ല അതുവഴി സമുദായാംഗങ്ങളുടെ ആത്മീയബന്ധവും ഒരുമയും ശക്തിപ്പെടുത്താന്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. നമ്മുടെ വിശ്വാസം, ചരിത്രം, നിർമിതി, വസ്ത്രം, ഭക്ഷണം, സംഭാവന എല്ലാം ഒരു കുഞ്ഞിന് പോലും മനസിലാവുന്ന രീതിയിൽ ഒരു അമ്യൂസ്മെന്റ് പാർക്കിന്റെ സഞ്ചാരമായിരിക്കും ഈ ചരിത്ര മ്യൂസിയം.
ഇതൊരു ചെറിയ ശ്രമമല്ലെന്ന് അറിയാമെല്ലോ. ചരിത്രപ്രധാന്യമുള്ള വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ശേഖരിക്കാനും സംരക്ഷിക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. കാരണം, അതു വരും തലമുറയ്ക്കു വേണ്ടിയുള്ള വഴിത്താര കൂടിയാണ്.
സമുദായത്തിലെ ഓരോ അംഗവും ഈ സംരംഭവുമായി സഹകരിക്കുമ്പോൾ മാത്രമാണ് ഈ മ്യൂസിയം നമ്മുടേതായി മാറുകയുള്ളു.
കലാ-ചരിത്രപ്രധാന്യമുള്ള ഒരു വസ്തു നിങ്ങളുടെ കൈവശമോ അല്ലെങ്കിൽ എവിടെയെങ്കിലും ലഭ്യമാണെന്നറിഞ്ഞാൽ ഞങ്ങളെ അറിയിക്കണേ. നമ്മുടെ മ്യൂസിയത്തിന് നിങ്ങളുടെ അമൂല്യ ശേഖരം കൈമാറുമ്പോള്‍ നിങ്ങളുടെ വിശാല മനസ്സിന്റെയും ചരിത്ര അഭിരുചിയുടെയും പേര് അനശ്വര സ്മൃതിയിൽ എഴുതപ്പെടുകയാണ്.
കലാ-ചരിത്രവസ്തുക്കള്‍ സംഭാവന ചെയ്യാൻ കഴിയാത്തവര്‍ക്ക് സാമ്പത്തികമായി ഈ സംരംഭത്തോടു സഹകരിക്കാവുന്നതാണ്. ഓരോ തുകയും സൂക്ഷ്മതയോടേയും സുതാര്യവുമായി ഉപയോഗിക്കുമെന്ന് ഉറപ്പു നൽകുന്നു. ഈ പദ്ധതി വലിയൊരു വിജയമാകാന്‍ ഓരോ സമുദായാംഗത്തിന്റേയും പ്രാര്‍ഥനകളും ആവശ്യമാണ്.
നാം കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ഈ മ്യൂസിയം അധികം താമസിയാതെ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വരുംതലമുറകളെ പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും സാധിക്കുന്ന ഒരു പൈതൃകം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കും.
ഈ സംരംഭം സംബന്ധിച്ച് നിങ്ങളുടെ ആശയങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാവുന്നതുമാണ്. നിങ്ങളുടെ അന്വേഷണങ്ങളും ആശയങ്ങളും ഞങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ടതാണ്. 9446614262 എന്ന ഫോണ്‍ നമ്പറിലോ carmelgirialuva@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
അങ്ങേയ്ക്കും അങ്ങയുടെ പ്രിയപ്പെട്ടവര്‍ക്കും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ,
ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍
റെക്ടര്‍
കാര്‍മല്‍ഗിരി സെമിനാരി, ആലുവ