കൊച്ചി: കെഎല്‍സിഎ സംസ്ഥാനതല രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 26ന് പള്ളുരുത്തി അര്ജുനന് മാഷ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് (ഷെവ. കെ.ജെ. ബെര്‍ലി നഗര്‍) വൈകീട്ട് 4.30ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ചേരുന്നത്. ലത്തീന്‍ സമുദായത്തിന്റെ 20 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക സമ്മേളനത്തില്‍ പുറത്തിറക്കും.
സമ്മേളനത്തിനു മുന്നോടിയായി 3.30ന് മൂന്നു കേന്ദ്രങ്ങളില്‍ നിന്നായി റാലികള്‍ ആരംഭിക്കും.
കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷനായിരിക്കും. സംഘാടകസമിതി ചെയര്മാന് ആന്റണി നൊറോണ അവകാശപത്രിക അവതരിപ്പിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ജൂബിലി സന്ദേശം നല്‍കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഫിഷറീസ് മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ഹൈബി ഈഡന് എംപി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി തോമസ്, കിന്‍ഫ്ര ചെയര്മാന് സാബു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ, കെഎല്‍എം, സിഎസ്എസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ജനപ്രതിനിധികളും സംബന്ധിക്കും. കെഎല്‍സിഎ ട്രഷറര്‍ രതീഷ് ആന്റണി, ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, മുന്‍ സംസ്ഥാന നേതാക്കളായ സി.ജെ റോബിന്, റാഫേല്‍ ആന്റണി, ഷാജി ജോര്‍ജ,് നെല്സന് കോച്ചേരി, സഹായദാസ്, ഇ.ഡി ഫ്രാന്‍സിസ്, ജൂഡി ഡിസില്‍വ എന്നിവര്‍ പങ്കെടുക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.എ ഡാല്‍ഫിന്‍ സ്വാഗതവും കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി നന്ദിയും പറയും.