കോട്ടയം: മത്സ്യത്തൊഴിലാളികളുടെ ഫ്ളാറ്റ് സമുച്ചയത്തിന് കല്ലിടുന്ന കാര്യം മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചപ്പോള്‍ സദസിലുണ്ടായിരുന്നവരാരും കയ്യടിക്കാതിരുന്നതിന്റെ കാരണം മന്ത്രിയോടു തന്നെ വിശദീകരിച്ച് ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരില്. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്ന മന്ത്രിയെ തടഞ്ഞുനിര്‍ത്തി ആശംസാപ്രസംഗം നടത്തുകയായിരുന്ന ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരില് ലത്തീന്‍ കത്തോലിക്കരുടെ പരിഭവം ചെറിയ വാക്കുകളില്‍ പങ്കുവക്കുകയായിരുന്നു.
ലത്തീന്‍ കത്തോലിക്കര്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള കാര്യം കേരളത്തിലെ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്ഓഫീസര്മാര്ക്കും ഒരു ക്ലാസ് എടുക്കണം.
സാറീ കല്ലിടുന്ന കാര്യം പറഞ്ഞപ്പോ ഞങ്ങള്‍ കയ്യടിച്ചില്ല. കാരണം, കേരളത്തില്‍ ധാരാളം കല്ലുകള്‍ ഇങ്ങനെ കിടപ്പുണ്ട്.
മൂലമ്പിളളിയില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ കല്ലുകളവിടെയുണ്ട്. ഞങ്ങള്‍ അതിന്റെ ഉദ്ഘാടനത്തിന്, കേരളത്തിലെ ലത്തീന്‍ ജനത മുഴുവന്‍ അവിടെയുണ്ടായിരിക്കും. അത് എപ്പോള്‍ സംഭവിക്കുമെന്നറിയത്തില്ല. ഇത്ണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. എന്നായിരുന്നു ബിഷപ്പ് പറഞ്ഞത്.