Browsing: Werner Herzog

നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്‌സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.

അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.