Browsing: vypin human chain

കോട്ടപ്പുറം: തീരദേശത്തിന്റെ ഹൃദയത്തിലെ മുറിവായി മാറിയ മുനമ്പത്തെ പാവപ്പെട്ട ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി.

2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.