- ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്
- ഷിംജിത മുസ്തഫ റിമാൻഡിൽ; മഞ്ചേരി ജയിലിലേക്ക് മാറ്റി
- അസംപ്ഷൻ സിസ്റ്റേഴ്സിന്റെ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു
- പിതാവിനെ കുറിച്ചുള്ള സത്യം നമുക്ക് വിശദീകരിക്കുന്നത് യേശുവിന്റെ മാനുഷികഭാവമാണ്: പാപ്പാ
- നൈജീരിയയിൽ ക്രൈസ്തവപീഡനം തുടരുന്നു
- ഫാദർ ലോറൻസ് കുലാസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും CCBI ആദരിച്ചു
- കൊച്ചി മേയർക്കും കൗൺസിലർമാർക്കും സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ സ്വീകരണം
- VFF2026 ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു
Browsing: vatican
ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.
”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
കേരളത്തിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്നതിന് മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച ഒരു അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും അംഗീകരിക്കാന്‍ വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിക്ക് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്കി.
പേപ്പല്‍ വസ്ത്രങ്ങളും വെളുത്ത വട്ടതൊപ്പിയുമില്ലാതെ ഫ്രാന്‍സിസ് പാപ്പായുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍…
റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.
രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
ഡോ. മാര്ട്ടിന് എന്‍. ആന്റണി
വത്തിക്കാന്‍ സിറ്റി: ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച് റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്…
ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.
ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യൂമോണിയ;സങ്കീര്‍ണാവസ്ഥയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യം ബിജോ സിൽവേരി വത്തിക്കാന്‍ സിറ്റി:…
Subscribe to Updates
Get the latest creative news from FooBar about art, design and business.
