Browsing: vatican

മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കളുമായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽ നിന്നും യുക്രൈനിലെ ഖാർക്കിവിലേക്ക് എത്തിച്ചു.

വത്തിക്കാൻ: കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ പാപ്പ ലിയോ പതിനാലാമൻ. യുഎസ്…

സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി.

അക്രമസ്വഭാവത്തില്‍ നിന്ന് ശുദ്ധീകരിച്ചുകൊണ്ട്, മറ്റുള്ളവരെ ശ്രവിക്കുന്ന ആശയവിനിമയ മാര്‍ഗമാണ് നമുക്കാവശ്യം. അങ്ങനെ, ദുര്‍ബലരുടെ ശബ്ദമായി മാറുവാന്‍ നമുക്ക് സാധിക്കണം. കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തോടെയും ധൈര്യത്തോടെയും സമാധാന ആശയവിനിമയത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്‌കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു.

സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്‌ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.