Browsing: Ukraine Church

യുദ്ധകാലത്ത്, ഉക്രൈനിലേക്കുള്ള തന്റെ നാലാമത്തെ സന്ദർശനത്തെക്കുറിച്ച്, നിഷ്പാദുക കർമ്മലീത്ത സഭയുടെ സുപ്പീരിയർ ജനറൽ, ഫാ, മിഗെൽ മാർക്കെസ് കാലെ, വിവരിച്ചു. സഹനത്തിന്റെ മൂർദ്ധന്യതയിലും, ജനത കാത്തുസൂക്ഷിക്കുന്ന, വിശ്വാസമാണ്, കൂട്ടായ്‍മയിൽ അവരെ ഒന്നിച്ചു നിർത്തുന്നതെന്നും, അത് ഏവർക്കും ഒരു മാതൃകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

നാല് വർഷങ്ങൾക്കിപ്പുറവും ദുരിതം വിതച്ചുകൊണ്ട് തുടരുന്ന യുദ്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ കൈത്താങ്ങ്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, കൊച്ചുകുട്ടികളുൾപ്പെടെ പതിനായിരങ്ങൾക്ക് പരിക്കിന് കാരണമാകുകയും ചെയ്തുകൊണ്ട് തുടരുന്നതിനിടെ, കടുത്ത യുദ്ധത്തിന് കീഴിൽ, അതിശൈത്യത്തിന്റെ പിടിയിലായിരുന്ന തങ്ങളുടെ ജനങ്ങൾക്ക് വേണ്ടി പ്രാദേശിക മെത്രാൻസമിതി മുന്നോട്ടുവച്ച അപേക്ഷ പരിഗണിച്ചാണ് പാപ്പാ അവർക്ക് ഒരു ട്രക്ക് നിറയെ മരുന്നുൾപ്പെടെയുള്ള വിവിധ സാധനങ്ങൾ എത്തിച്ചത്.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് രാജ്യത്തെ ലത്തീൻ സഭ. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം അവസാനിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ, ജനുവരി 16 വെള്ളിയാഴ്ച ഒരുമിച്ച് കൂടിയ ലത്തീൻ റീത്തിലെ മെത്രാന്മാർ, കമ്മ്യൂണിസ്റ് പീഡനങ്ങൾ സഹിച്ച ഉക്രൈനിലെ കത്തോലിക്കാസഭയിൽ 1991 ജനുവരി 16-ന്, രൂപതകൾ പുനഃസ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽനടന്ന സഭാ നവീകരണത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിൽ 2026-നെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുകയായിരുന്നു.

യുദ്ധം വിതച്ച ദുരിതങ്ങള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന്‍ ജനത ഒരുങ്ങുന്നു. “ഞങ്ങൾ എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നുണ്ട്” എന്ന് യുക്രൈനിലെ കത്തോലിക്കാ മിഷ്ണറി വൈദികനായ ഫാ. ലൂക്കാസ് പെറോസി വെളിപ്പെടുത്തി. കീവീല്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും നിരന്തരം മിസൈൽ ആക്രമണ ഭീഷണി നേരിടുന്നതുമായ ബില സെർക്വയിലാണ് ഈ യുവ വൈദികന്‍ ശുശ്രൂഷ ചെയ്യുന്നത്.