Browsing: St. Francis of Assisi

മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്‍ഷങ്ങള്‍ക്ക്മുന്‍പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന്‍ അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.