Browsing: singer Jency antony

മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.