Browsing: sacred heart of jesus

‘ഞങ്ങൾ, ക്രൊയേഷ്യൻ വിശ്വാസികൾ, അങ്ങയുടെ നന്മയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ ഹൃദയം ഒരിക്കൽക്കൂടി ഞങ്ങൾക്കായി തുറക്കാൻ അങ്ങയുടെ അടുക്കൽ വരുന്നു” എന്ന ആമുഖത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്.

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന്‍ നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).