Browsing: S I R list

നിയമസഭാ ഇലക്ഷന് മുന്നോടിയായി എസ്.ഐ.ആർ-ൽ പേര് ചേർക്കാൻ വിട്ടു പോയവർക്ക് ഫോം 6-ൽ അപേക്ഷ നൽകാൻ വേണ്ടി കൊല്ലം രൂപത ഇടവകതലത്തിൽ ബി.സി.സി.യുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ എസ്.ഐ.ആർ-ൽ വിട്ടുപോയവരുടെ പേരുകൾ സമാഹരിക്കാൻ തീവ്രയജ്ഞം നടത്തുന്നു. കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിദ്ധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ, അർഹമായ പരിഗണന നല്കണമെന്ന് ആവശ്യപ്പെട്ടു.