Browsing: pray for peace

ക്രിസ്തുവിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർ തമ്മിലുള്ള ഐക്യം ലോകത്ത് സമാധാനത്തിന്റെ ഉപകാരണമാണെന്ന് യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് ജിന്റാറാസ് ഗ്രൂഷാസ് (H.G. Msgr. Gintaras GRUŠAS). ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പുതുക്കപ്പെട്ട “എക്യൂമെനിക്കൽ ചാർട്ടർ” നവംബർ 2025 5-ന് ഒപ്പിട്ടതിന്റെയും, അടുത്ത ആഴ്ചയിൽ ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം സമർപ്പിക്കാൻ യൂറോപ്പിലെ മെത്രാൻസമിതികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ആർച്ച്ബിഷപ് ഗ്രൂഷാസ് ക്രൈസ്തവർ സമാധാനത്തിനായി ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്.