Browsing: pranatha books

ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള  സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.

വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.

പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നാണ് കായല്‍ സമ്മേളനം. കൊച്ചിക്കായലില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടി ഉണ്ടാക്കിയ വേദിയില്‍ പുലയസമുദായത്തിലെ അംഗങ്ങള്‍ ഒത്തുകൂടി നടത്തിയ ആ സമ്മേളനം നടന്നിട്ട് 111 വര്‍ഷങ്ങള്‍ പിന്നിടുന്നു.

മേയ് മാസത്തെ സമ്പന്നമാക്കാന്‍,പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും ആദരവും കൂടുതലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥം ഈ ആഴ്ച വായനക്കാരുടെ ശ്രദ്ധയില്‍ എത്തിക്കുകയാണ്.