Browsing: Pope to Lebanon

ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.