Browsing: pope francis health latest

റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.

രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്‌നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്‌നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.