Browsing: Nigerian Church

ക്രോസ് റിവറിലെ ബോക്കി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ കച്ചുവാൻ ഇരുവാനിലുള്ള സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്ക് നേരെ ആക്രമണം നടന്നതായി ക്രോസ് റിവറിലെ പോലീസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അക്രമകാരികൾ തീകൊളുത്തുവാൻ ശ്രമിച്ചതെന്ന് കമാൻഡിന്റെ വക്താവ് എഎസ്പി സൺഡേ ഐതോക്പ പറഞ്ഞു

വടക്കൻ നൈജീരിയയിൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുന സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. നൈജീരിയൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമായും ക്രിസ്ത്യാനികൾ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണങ്ങൾ നടക്കുന്നത്.

വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് , ഫെബ്രുവരി മാസം നാലാം തീയതിയോടെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.

എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്ന നൈജീരിയായിൽ സൊകോട്ടോ ബിഷപ്പ് മാത്യു ഹസ്സൻ കുക്കയാണ് രാജ്യത്തെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 10 പേരും ചൊവ്വാഴ്ച 50 പേരും ബുധനാഴ്ച 100 പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവുമില്ലായെന്നും എല്ലാ ആഴ്ചയും കൂട്ടക്കൊലകൾ തുടരുകയാണെന്നും അത്തരമൊരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും സൊകോട്ടോ ബിഷപ്പ് ചോദ്യമുയർത്തി.

കഴിഞ്ഞ വർഷം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ഏറ്റവും കൂടുതലാണെന്ന് റിപ്പോർട്ട്. ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,849 ക്രിസ്ത്യാനികളിൽ 3,490 പേരും നൈജീരിയയിൽ നിന്നുള്ളവരാണെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് 2026 ന്റെ വേൾഡ് വാച്ച് ലിസ്റ്റ് പറയുന്നു.

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക ജനുവരി 18ന് കടുണ സംസ്ഥാനത്ത് ദേവാലയങ്ങളിൽ ആരാധനയ്ക്കിടെ നടന്ന തട്ടിക്കൊണ്ടുപോകലിൽ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കണമെന്ന് നൈജീരിയൻ സർക്കാരിനോട് യുഎസ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നവംബറിൽ നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികന് രണ്ട് മാസത്തെ തടവിന് ശേഷം മോചനം. കടുണ അതിരൂപതയിൽ സെന്റ് സ്റ്റീഫൻ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. ബോബ്ബോ പാസ്ചലിനാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചിരിക്കുന്നത്. ഫാ. പാസ്ചലിനെ ജനുവരി 17ന് മോചിപ്പിച്ചതായും വൈദികന്റെ മോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നതായും കടൂണ അതിരൂപത പ്രസ്താവനയിൽ കുറിച്ചു.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.