Browsing: Nigeria church

വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, കഴിഞ്ഞ ഞായറാഴ്ച്ച രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 160 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തു. അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നായ കടുന സംസ്ഥാനത്താണ് ആക്രമണം നടന്നത്.

ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നു ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എൻ’ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍