Browsing: Nicaragua Church

നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.

നിക്കരാഗ്വേയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലാ പുരിസിമ അതിരൂപത മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറും വൈദികനുമായ ഫാ. മാരിയോ ഡി ജെസൂസ് ഗുവേര കാലെറോ (66) അന്തരിച്ചു.

വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.