Browsing: muzaris

2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍.

ഗ്രീക്കുകാരുടെയും റോമക്കാരുടെയും അറബികളുടെയും, യഹൂദരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും, സെറ്റില്‍മെന്റുകളും ഈ കാലഘട്ടങ്ങളില്‍ മുസിരിസ് മേഖലയിലുണ്ടായി. സുഗന്ധദ്രവ്യങ്ങളുടെയും ആനക്കൊമ്പിന്റെയും കച്ചവടം ലോകസാമ്പത്തിക മേഖലയില്‍ മുസിരിനെയും ചേര്‍ത്തുനിര്‍ത്തിയതോടൊപ്പം വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കടന്നുവരവിന് വഴിയൊരുക്കുകയും ചെയ്തു.