Browsing: Maria Courina Machado

ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും പരിശ്രമങ്ങളും മുന്നോട്ടുവയ്ക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ജനുവരി 12 തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ്, വെനസ്വേലയിലെ ദേശീയ അസംബ്ലി മുൻ അംഗം കൂടിയായ ശ്രീമതി മച്ചാദോയും പാപ്പായും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്.