Browsing: manjummel crc

കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും അനുഗ്രഹീത വചനപ്രഘേഷകനും മാതൃകാ കര്‍മ്മലീത്താ സന്ന്യാസ വൈദികനുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. – ദിവംഗതനായതിന്റെ 25-ാം വാര്‍ഷികമാണിത്. പ്രവാചക തീക്ഷ്ണതയോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള, കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തെ (സിആര്‍ഡി) കേരളക്കരയിലെ ആദ്യകത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രേഷിത കേന്ദ്രമായി ഉയര്‍ത്തിയത്.

തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന്‍ സ്വയമേവ നല്‍കുന്ന സാക്ഷ്യമാണിത്.