Browsing: malayalam cinema

മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.

അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.

കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.

കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്‌കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്.