Browsing: malayalam christian devotional

ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.

മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.