പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാട്ടാനും സവര്‍ണ മുന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ പെരുപ്പിച്ചുകാട്ടാനുമുള്ള തെറ്റായ സെന്‍സസ് രീതിശാസ്ത്രമാണ് കഴിഞ്ഞ 93 വര്‍ഷമായി ഇവിടെ തുടര്‍ന്നുവരുന്നത്. സവര്‍ണ ഫ്യൂഡല്‍ വിഭാഗക്കാരുടെ അമിതാധികാരത്തിന്റെ ഒളിഗാര്ക്കിയില് നിന്ന് പ്രാതിനിധ്യ ജനാധിപത്യത്തിലെ സ്വരാജിലേക്കുള്ള മാറ്റത്തെ ചെറുക്കുന്ന ഹിന്ദുത്വ ദേശീയതാ പ്രത്യയശാസ്ത്രം തന്നെയാണ് ഈ പൊതുതിരഞ്ഞെടുപ്പിലെ മുഖ്യവിഷയം.