Browsing: kester

കരുണയുടെ ജപമാലയുടെ അതിപ്രശസ്തമായ ഈ ഗാനരൂപം ഒരുക്കിയത് ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനെല്ലൂരും ഷൈജു കേളന്തറയും ചേര്‍ന്നാണ്. കെസ്റ്ററാണ് ഭക്തിരസപ്രദമായ ആലാപനം നിര്‍വഹിച്ചത്. ഇന്ന് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കായി സ്വീകരിച്ച ഈ ഗാനരൂപത്തിന്റെ പിറവിയുടെ ചരിത്രം ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നു.

1999-ല്‍ വടുതലയിലെ മങ്ങഴ വീട്ടിലേക്കു അന്നത്തെ സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ തിരക്കിട്ടു കയറിവന്നു. ‘ജോണ്‍സാ, ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് പള്ളിയില്‍ വന്നിരുന്നു. ജോണ്‍സനെ കാണണം എന്നു പറഞ്ഞു. വടക്കേപള്ളി വരെ പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോള്‍ ജോണ്‍സനെ കാണണം എന്നു പറഞ്ഞു’.