Browsing: kannamaly

സംസ്ഥാന ജലസേചന വകുപ്പ് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ കടലാക്രമണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ചെല്ലാനം കടൽ തീരത്തു, ട്രെട്രാപോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുന്നതിനു തീരുമാനം ആയി.

കടലിനെയും കടലിന്റെ എല്ലാ ഭാവ മാറ്റങ്ങളെയും തിരിച്ചറിയാനും മനസിലാക്കാൻ കഴിവുള്ളവരാണ് കടലോര ജനത അവർ കടലിനെ കുറിച്ചും കടലേറ്റത്തെ കുറിച്ചും പറഞ്ഞതെല്ലാം കൃത്യമായിരുന്നു. കടലേറ്റം ഉണ്ടാകുന്നതെപ്പോഴെന്നും കടൽ ശാന്തമാകുന്നതെപ്പോഴെന്നും വ്യക്തമായി അവർക്കറിയാം.

എല്ലാ വർഷവും കടലാക്രമണ സമയത്തു വാഗ്‌ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.