Browsing: k j yesudas

ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.

സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.

ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള്‍ എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്രകാശിതമായ കുറച്ചു ആല്‍ബങ്ങള്‍ പരിചയപ്പെടാം.

അമേരിക്കയില്‍ നിര്‍മിച്ചു കേരളത്തിലെത്തിച്ച ‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരിക്ക’യുടെ വളരെക്കുറച്ചു കോപ്പികളാണ് സംഗീതാസ്വാദകര്‍ക്കു ലഭിച്ചത്. ഇന്നും ഏറ്റവും ലഭ്യതക്കുറവുള്ള യേശുദാസിന്റെ ഗാനസമാഹാരമായി സംഗീതഗവേഷകര്‍ കരുതുന്ന സമാഹാരങ്ങളിലൊന്ന് ഇതാണ്. ജോസ് ആന്റണിയാണ് ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ശ്രീകുമാരന്‍ തമ്പി വരികളെഴുതി. യേശുദാസ് സംഗീതം നല്‍കിയ പാട്ടുകളെന്ന പ്രത്യേകതയും ഇതിനുണ്ട്.