Browsing: Jubilee year of St. Francis

രൂപതാ മെത്രാൻ അഭിവന്ദ്യ ആന്റണി കാട്ടിപ്പറമ്പിൽ പിതാവിൻറെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ജനസമൂഹങ്ങൾ അണിനിരന്ന ബഹുമാനപ്പെട്ട ഡൊമിനിക് വാളൻമനാൽ അച്ഛൻറെ നേതൃത്വത്തിൽ നടക്കുന്ന വചന സന്ധ്യ 2026 ബൈബിൾ കൺവെൻഷന്റെ ധന്യ നിമിഷങ്ങളിൽ വച്ച് കൊച്ചി രൂപതയുടെ മെത്രാനും വൈദികരും അലമായരും ഒരുമനമോടെ ഒന്ന് ചേർന്ന് വിശുദ്ധ ഫ്രാൻസിസിൻ്റെ നല്ല മാതൃക അനുകരിച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന തീർത്ഥാടന പരിപാടികൾക്ക് വർത്തിക്കാൻ നിന്നുള്ള ഔദ്യോഗിക ആഹ്വാനം വായിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.