Browsing: JB koshy commision

സർക്കാർ പുറത്തിറക്കിയ ജെ. ബി. കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാക്രമത്തിൽ കൂടിയാലോചനയിലുടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) രൂപതാതല ജാഗ്രത സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ മുൻഗണനാ ക്രമത്തിൽ , സമയബന്ധിതമായി , കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായത്.

ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.

ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കമ്മിഷൻ ശുപാർശകളിൽ ഇതുവരെ നടപ്പിലാക്കിയ നടപടികൾ വിശദീകരിച്ച മുഖ്യമന്ത്രി, അവയുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങളും ക്ഷേമപദ്ധതികളും നിയമഭേദഗതികളും മറ്റും നിര്‍ദേശിക്കാനുമായി ഒന്നാം പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുതന്നെ തത്വത്തില്‍ അംഗീകരിക്കാനും കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് ശുഭാവഹമാണ്.

ലത്തീൻ കത്തോലിക്കാ സംവരണത്തിൽ നിർണായക മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതടക്കമുള്ള തീരുമാനങ്ങളോടെ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശുപാർശകൾ ഉൾപ്പെടുന്ന കമ്മിഷൻ റിപ്പോർട്ട് അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണു മന്ത്രിസഭ ചർച്ച ചെയ്തത്.

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്നും അത് നടപ്പിലാക്കണമെന്നും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.