Browsing: IS centers

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവർക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്.