Browsing: Indian Bishops at vatican

സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാൻ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്‌ത്‌ ഇന്ത്യൻ ക്രൈസ്തവർ. ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന “മാഗ്ന കാർട്ട” പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് “അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ” (All India Catholic Union) എന്ന സംഘടനയുടെ വക്താവ് ജോൺ ദയാൽ ഒസ്സെർവത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.