Browsing: Ernakulam velankanni train

ഇന്ന് മുതൽ എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കൊല്ലത്തുള്ള യാത്രക്കാർക്ക് ഇനി പുനലൂർ വഴി തമിഴ്‌നാട്ടിലേക്ക് പോകാം. 16363 നമ്പർ എറണാകുളം ജങ്ഷൻ-വേലങ്കണ്ണി വീക്ക്‌ലി എക്‌സ്പ്രസ് ബുധനാഴ്ചകളിൽ രാത്രി 11.50 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30 ന് വേളാങ്കണ്ണിയിൽ എത്തും. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.