Browsing: Emilia Perez

യഥാര്‍ത്ഥ ട്രാന്‍സ് വുമണായ ‘കാര്‍ല സോഫിയ ഗാസ്‌കോണാണ് ‘മാനിറ്റാസ്’ ആയും എമിലിയ ആയും ഇരട്ട വേഷത്തില്‍ വരുന്നത്. ആദ്യമായാണു മികച്ച നടിക്കുള്ള നോമിനേഷന്‍ ഒരു ട്രാന്‍സ് പേഴ്‌സണ് ലഭിക്കുന്നത്. ഗാസ്‌കോണ്‍ ഇരട്ട വേഷത്തില്‍ തന്റെ അഭിനയ ശ്രേണിയും ആലാപനവും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ആദ്യം, മയക്കുമരുന്ന് മാഫിയ തലവനായ മാനിറ്റാസ് ഡെല്‍ മോണ്ടെയായും, പിന്നീട് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ തിരയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു മനുഷ്യസ്‌നേഹിയായ എമിലിയ പെരെസായും.