ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന്‍ എന്തുകൊണ്ട് പഴയ
നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്‍പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.