Browsing: diocese of neyattinkara

‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’  എന്ന തന്റെ പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുമെന്ന പ്രതീക്ഷയോടെ മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനായി.

ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്‍കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു.

കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു.

യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്‍കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്‍കുന്ന സന്ദേശം.