Browsing: Church in France

ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങൾ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരിൽ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടർന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്.

ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോത്രെഡാം കത്തീഡ്രൽ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ 16 വൈദികർ അഭിഷിക്തരായി.