Browsing: Annie Mascarene

കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്‌ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്‌ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്‌ക്രീന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായാണ് അവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.