Browsing: Local News

എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി ഗുണനിലവാര മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ISO 15189:2022 ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

കെ.സി.വൈ.എം (KCYM) ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലൂടെ കടന്നുപോകുന്ന ‘അനുഗ്രഹ വഴിയേ’ തിരുശേഷിപ്പ് പ്രയാണം 2026 ഫെബ്രുവരി 22 ഞായറാഴ്ച 2 മണിക്കു നെയ്യാറ്റിൻകര രൂപതയിലെ നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോന ദൈവാലയത്തിൽ സമാപിക്കുന്നു.

ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്കായി നിര്‍മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോസ്സ് പാരീഷ് ഹാളില്‍ നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റിന്റെ സ്ഥാപകന്‍ ഫാ. വര്‍ഗീസ് താണിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തപസ്സുകാലം ദൈവത്തിലേക്കും മനുഷ്യരിലേക്കുമുള്ള ആത്മീയ യാത്രയായി പരിണമിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . തപസ്സുകാലത്തിന് ആരംഭംകുറിച്ച് വിഭൂതി ബുധനാഴ്ചയിൽ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ എട്ടാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞം 2026 ഫെബ്രുവരി 18 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

തിരുഹൃദയ ഇടവകയിലെ അജപാലന സമിതി അംഗങ്ങൾ സാമൂഹ്യ സമിതിയോട് ചേർന്ന് കോഴിക്കോട് മേരിക്കുന്ന് മദർ തെരേസ മേഴ്സി ഹോം സന്ദർശിച്ച് അന്തേവാസികളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും അവർക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി Cancer Care Project, ആശാകിരണം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ക്യാൻസർ ദിനാചരണം സംഘടിപ്പിച്ചു. പി. എസ്സ്. എസ്സ്. എസ്സ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. നെൽസൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.

കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയം മുന്നൂറ്റിമൂന്നു വിശുദ്ധരെ അണിനിരത്തിക്കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടി. ഇന്നലെ ഇടവകയിൽ നടന്ന ‘സാങ്ക്തി നോബുസ്‌കും’ (വിശുദ്ധർ നമ്മോടു കൂടെ) എന്ന് പേരിട്ട അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ ആണ് ഇടവകയിലെ മതബോധന വിഭാഗം വിശുദ്ധരായി വേഷം ഇട്ടതു.