Browsing: international

ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.  ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.

ഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല. രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.

ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.

ന്യൂ ഡൽഹി: ഇന്ത്യൻ കൂടിയേറ്റക്കാരെ നാടുകടത്തുന്നത് തുടര്‍ന്ന് അമേരിക്ക. 112 കുടിയേറ്റക്കാരുമായി മൂന്നാം…