- മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ അവധി
- ദീപാവലി സമ്മാനമായി ജീവനക്കാർക്ക് എസ്സ് യു വി നൽകി വൈറലായി കമ്പനി ഉടമ
- നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു
- കേരള സ്കൂൾ കായിക പൂരത്തിനു കൊടിയേറി
- ശബരിമല സ്വർണക്കൊള്ളയിൽ പുതിയ കേസെടുക്കും
- അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം
- എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്
- ‘ഹാൽ’, കോടതി ശനിയാഴ്ച കാണും
Browsing: international
ബീജിംഗ്: യുഎസ്-ചൈന വ്യാപാര പോര് മുറുകുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ…
വാഷിങ്ടണ്‍: ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച…
മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18…
തൃശൂര്‍: രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍…
നയ്പീഡോ: മ്യാന്മര് ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയതായി സൈനിക ഭരണകൂടം അറിയിച്ചു.…
വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന്…
വത്തിക്കാൻ സിറ്റി: ഗാസ മുനമ്പിലെ ഇസ്രയേലിന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്…
തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്കോ, വിവാ ഇല് പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
റോമിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ലഭിക്കുമ്പോഴും രണ്ടു മാസം ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധിയുമായി വത്തിക്കാനില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇരുകോശങ്ങളെയും ബാധിച്ച ന്യൂമോണിയയില്‍ നിന്ന് ക്ലിനിക്കലായി മുക്തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശങ്ങളില്‍ ചില ബാക്റ്റീരിയ അണുബാധ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണമായും അപ്രത്യക്ഷമാകാന്‍ മാസങ്ങളെടുക്കുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സെര്‍ജോ അല്‍ഫിയേരി വിശദീകരിച്ചു.
പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ വത്തിക്കാനിലേക്ക് നേരിട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഡിസൈപ്പിള്‍സ് ഓഫ് ദ് ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ് പരിശുദ്ധ സിംഹാസനത്തിലെ ഫോണ്‍സന്ദേശങ്ങളുടെ സ്വിച്ച്ബോര്‍ഡില്‍ കോളുകള്‍ സ്വീകരിച്ച് മറുപടി നല്‍കുന്നത്. ”മക്കള്‍ സ്വന്തം പിതാവിന്റെ വിവരം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ് ആളുകള്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നത്,” ഫോണ്‍ സന്ദേശങ്ങളുടെ വിഭാഗത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സിസ്റ്റര്‍ ആന്തൊണി എപി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.