Browsing: international

പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരുനോക്കുകാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.

വത്തിക്കാന്‍ സിറ്റി:  മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബോധക്ഷയമുണ്ടാവുകയും ഹൃദയത്തിന്റെയും രക്തചംക്രമണസംവിധാനത്തിന്റെയും അപരിഹാര്യമായ തകര്‍ച്ച സംഭവിക്കുകയും…

വത്തിക്കാന്‍: ഫ്രാന്‍സിസ്പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.…

ഒന്‍പതു ദിവസത്തെ ദുഃഖാചരണം (നൊവെന്‍ദിയാലെസ്) സഭ പ്രഖ്യാപിക്കാറുണ്ട്. ‘ഊനിവേര്‍സി ദോമിനിച്ചി ഗ്രെഗിസ്’ എന്ന അപ്പസ്‌തോലിക ഭരണഘടന അനുസരിച്ച് പാപ്പായുടെ മൃതസംസ്‌കാര കര്‍മങ്ങള്‍ മരണാനന്തരം നാലു ദിവസത്തിനും ആറുദിവസത്തിനുമിടയില്‍ നടത്തേണ്ടതാണ്.

ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്‍കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.

”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്‌റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.