Browsing: Pattu

യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ  പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.

ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്‌ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്‌സി ടെയ്‌ലര്‍, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.

പത്താം വയസ്സില്‍ മാന്‍ഡലിനുമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ചുവടുവച്ച്, ഒരിക്കലും മായാത്ത നിലാവിന്റെ ശോഭയുള്ള ഈണങ്ങള്‍ സമ്മാനിച്ച എസ്.പി. വെങ്കിടേഷ് ഓര്‍മയായി.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുഴക്കമാര്‍ന്ന ശബ്ദത്തിനുടമയായ അമിതാബ് ബച്ചന്‍ കേള്‍വിക്കാരെ ഒരു ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്.
‘ജീവിതത്തിന്റെ ആരവങ്ങള്‍ക്കും രാഷ്ട്രീയത്തിലെ അരാജകത്വത്തിനും ബന്ധങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നഷ്ടപ്പെട്ടതിനും നേടിയതിനുമിടയില്‍ ഏകാന്തതയില്‍ അയാളിലെ കവി ഉണര്‍ന്നു.’