- അജിത് കുമാറിന് അനൂകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: സിബിസി ഐ
- ലിയോ പാപായ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫാ. എഡ്ഗാർഡ് ഇവാൻ
- ‘അമ്മ’യ്ക്ക് പുതിയ ഭാരവാഹികൾ
- ആർച്ച് ബിഷപ്പ് ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ
- നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
- കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിയിൽ ഭരണപരമായ മാറ്റങ്ങൾ
- കുവൈത്ത് വ്യാജമദ്യ ദുരന്തം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 മരണം
Browsing: Editorial
ജാതിസംവരണ വിഷയത്തില് തൊട്ടാല് ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില് നിന്നും പൊതുമേഖലാസ്ഥാപനങ്ങളില് നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില് നിന്നും മറ്റുമായി കരാര്/ ഡപ്യൂട്ടേഷന് വ്യവസ്ഥയില് ലാറ്ററല് എന്ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന് പബ്ലിക് സര്വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്വലിക്കാനുള്ള തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പില് കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില് കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്പ്രദേശില് യോഗി ആദിത്യനാഥിന്റെ ബിജെപി സര്ക്കാര് കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്ബന്ധിത മതപരിവര്ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില് മോദി നയിക്കുന്ന എന്ഡിഎ സര്ക്കാര് ലോക്സഭയില് ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില് ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില് റീബ്രാന്ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും.
രാഷ് ട്രത്തോടുള്ള വിടവാങ്ങല് സന്ദേശം നല്കാന് പോലും അവസരം നല്കാതെ, 45 മിനിറ്റിനകം രാജ്യം വിടാനാണ് രണ്ടു മാസം മുന്പ് തന്നെ സൈനിക മേധാവിയായി നിയമിച്ച ബംഗ്ലാദേശിന്റെ ആ ‘ഉരുക്കുവനിത’യ്ക്ക് ജനറല് വാഖിറുസ്സമാന് അന്ത്യശാസനം നല്കിയത്.
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്പിളര്ക്കുന്ന നിലവിളികള്ക്കും ആര്ത്തവിഹ്വലതകള്ക്കുമിടയില് ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില് എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
മതത്തിന്റെയും ജാതിയുടെയും പേരില് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്ഡയില്, കാവഡിയ തീര്ഥാടകരുടെ സഞ്ചാരപാതയില് മുസ് ലിം ഭക്ഷണശാലകളെ വേര്തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.
വല്ലാര്പാടം ടെര്മിനലിന്റെ 40 ശതമാനം ശേഷി പോലും ഇന്നേവരെ ഉപയോഗിക്കാന് കഴിഞ്ഞിട്ടില്ല. വല്ലാര്പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര് ഇന്നും വഴിയാധാരമാണ് എന്നത് തീരദേശത്തെ മറ്റൊരു ദുരന്തകഥ.
ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന് ബംഗാളിലെ നൊവഖാലിയില് ഹിന്ദുക്കള് കൂട്ടക്കൊല ചെയ്യപ്പെട്ട വര്ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്ഥാടനത്തെയാണ് രാഹുല് ഗാന്ധിയുടെ മണിപ്പുര് ശാന്തിയാത്ര രാജ്യത്തെ ഓര്മിപ്പിക്കുന്നത്.
163 വര്ഷം പഴക്കമുള്ള ഇന്ത്യന് ശിക്ഷാ നിയമവും 126 വര്ഷം പഴക്കമുള്ള ക്രിമിനല് നടപടിച്ചട്ടവും 151 വര്ഷം പഴക്കമുള്ള ഇന്ത്യന് തെളിവു നിയമവും ‘പൊളിച്ചെഴുതി’ ബ്രിട്ടീഷ് കൊളോണിയല് മേല്ക്കോയ്മയുടെ ശേഷിപ്പുകള് മായ്ച്ചുകളയുന്നുവെന്ന് അവകാശപ്പെട്ട് മോദി സര്ക്കാര് കൊണ്ടുവന്ന മൂന്നു ന്യായസംഹിതകള് നടപ്പാക്കാന് കാട്ടിയ തിടുക്കം ജുഡീഷ്യല്, പൊലീസ് സംവിധാനങ്ങളിലും അഭിഭാഷകരുടെയും വ്യവഹാരികളുടെയും തട്ടകത്തിലും മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം നാം കാണാനിരിക്കുന്നതേയുള്ളൂ.
മുതലപ്പൊഴിയിലെ കടല് ശാന്തമാക്കാന് തന്റെ പക്കല് മോശയുടെ വടിയൊന്നുമില്ലെന്ന ഫിഷറീസ് – ഹാര്ബര് എന്ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പ്രസ്താവത്തില്, ‘കടല് കൊണ്ടുപോയ തങ്ങളുടെ ആണുങ്ങള്ക്കുവേണ്ടി’ വിലപിക്കുന്ന പുതുക്കുറിച്ചിയിലെയും അഞ്ചുതെങ്ങിലെയും വിധവകളുടെ കണ്ണുനീരിനോടും സംസ്ഥാനത്തെ തീരമേഖലയിലെ ഏഴകളുടെ കൊടിയ ദുരിതങ്ങളോടുമുള്ള അവജ്ഞയും നെറികേടും അഹന്തയും വായിച്ചെടുക്കാനാകും.
തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന് രാഹുല് ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്ഥിയായി കോണ്ഗ്രസ് ഹൈക്കമാന്ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള് ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.
Subscribe to Updates
Get the latest creative news from FooBar about art, design and business.