Browsing: Church

പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.

ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി…

കൊടുങ്ങല്ലൂര്‍: കേരള ലത്തീന്‍ സഭാ മെത്രാന്‍മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍…