Browsing: Church

ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലായെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ധാർമ്മിക കടമയാണ്.

ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

സമചിത്തതയോടെയും സഹിഷ്‌തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്

ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ പതിനാറാമൻ) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി ദൈവശാസ്ത്രജ്ഞനും മലയാളി വൈദികനുമായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി.

വന്ദ്യനായ സകറിയാസച്ചന്റെ ഓർമ്മയ്ക്കായി നൈസിയൻ സൂനഹദോസിന്റെ പ്രസക്തിയെ ആധാരമാക്കി ഒരു ദൈവശാസ്ത്ര – തത്വശാസ്ത്ര സംവാദം സംഘടിപ്പിക്കുന്നു