Browsing: Church

ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.

ഒൻപതാം പീയൂസ് പാപ്പായുടെ ഇനെഫാബിലിസ് ദേവൂസ് പ്രമാണത്തിലെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ടാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ മാസം എട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീ ഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പകിട പകിട പരമ്പരയുടെ നിർമ്മാതാവും 15 ൽ പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം std B’ യാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.

സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്‌കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.

ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കു ചേർക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നല്കുന്നതിനെക്കുറിച്ച് പ്രതികൂല നിലപാടുമായി കർദ്ദിനാൾ പെത്രോക്കി കമ്മീഷൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം നടത്തിയ സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ്, ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ അഭിവന്ദ്യ ജ്യുസേപ്പെ പെത്രോക്കി (Card. Giuseppe Petrocchi) അദ്ധ്യക്ഷനായുള്ള കമ്മീഷൻ ഇത്തരമൊരു റിപ്പോർട്ട് ലിയോ പതിനാലാമൻ പാപ്പായ്ക്ക് സെപ്റ്റംബർ 18-ന് സമർപ്പിച്ചത്

ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ൺ​​​സി​​​ൽ സ​​​മാ​​​പി​​​ച്ചി​​ട്ട് ഇ​​​ന്ന് 60 വ​​​ർ​​​ഷം തി​​​ക​​​യു​​​ക​​​യാ​​​ണ്. സ​​​ഭ​​​യു​​​ടെ ‘പു​​​തി​​​യ പെ​​​ന്ത​​​ക്കു​​​സ്ത’ എ​​​ന്നും ‘ന​​​വ​​​വ​​​സ​​​ന്തം’ എ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ട്ട കൗ​​​ൺ​​​സി​​​ലി​​​നു മു​​​മ്പ് സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മ​​ന​​സി​​ലാ​​ക്കു​​മ്പോ​​ഴാ​​ണ് കൗ​​​ൺ​​​സി​​​ൽ ന​​​ൽ​​​കി​​​യ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ ന​​​വീ​​​ക​​​ര​​​ണ​​​ത്തെ​​​പ്പ​​​റ്റി ന​​​മു​​​ക്ക് അ​​​വ​​​ബോ​​​ധം ഉ​​​ണ്ടാ​​​വു​​​ക.

യുകെയിലെ ലെസ്റ്ററിലുള്ള എസ്‌പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്‌ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു.