Browsing: Church

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗത്തിൽ പ്ശീത്ത ബൈബിൾ പഠനത്തിനായി പുതിയ ചെയർ ആരംഭിക്കുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായി ഗവേഷണം നടത്താനുംവേണ്ടി സ്ഥാപിതമായ പഠനകേന്ദ്രമാണിത്.

ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബി ഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു.

മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

അസംപ്‌ഷൻ സിസ്റ്റേഴ്‌സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ മാറി ഗോൾഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. സഭയിലെ പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും പ്രാർത്ഥനാ നിർഭരമായ വിശ്രമജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹഭവനം നിർമ്മിച്ചിരിക്കുന്നത്.

ജനുവരി ഇരുപത്തിയൊന്ന് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, ‘യേശുക്രിസ്തു, പിതാവിനെ വെളിപ്പെടുത്തുന്നവൻ’ എന്ന ശീർഷകത്തിൽ ദൈവ-മനുഷ്യ ബന്ധത്തിൽ – മധ്യസ്ഥനായ ക്രിസ്തുവിന്റെ പ്രാധാന്യത്തെയാണ് പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു പഠിപ്പിച്ചത്.

വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, കഴിഞ്ഞ ഞായറാഴ്ച്ച രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 160 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തു. അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നായ കടുന സംസ്ഥാനത്താണ് ആക്രമണം നടന്നത്.

കോൺഫെറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) ബൈബിൾ കമ്മീഷൻ പൂനെയിൽ 2026 ജനുവരി 20 മുതൽ 22 വരെ സംഘടിപ്പിച്ച ദേശീയ ബൈബിൾ സമ്മേളനത്തിൽ ഫാദർ ലോറൻസ് കുലസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും ആദരിച്ചു.

ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിൽ നിന്നുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ- പ്രതിപക്ഷ കൗൺസിലർമാരെയും മേയറെയും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽവച്ച് നടന്ന വിശ്വാസ പരിശീലന കമ്മീഷൻ അംഗങ്ങളുടെയും രൂപതാ ഡയറക്ടർമാരുടെയും സംയുക്ത യോഗത്തിൽ വച്ച് 2026 ലേക്കുള്ള അവധിക്കാല വിശ്വാസോത്സവത്തിനുള്ള (VFF)കൈപുസ്തകം പ്രകാശനം ചെയ്തു “വചനമേ എന്നിൽ നിറയണമേ” എന്ന സീരീസിന്റെ മൂന്നാം ഭാഗമായി ബൈബിളിൽ നിന്ന് സംഖ്യ, ലേവ്യർ, നിയമാവർത്തനം എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

ഇറാനിൽ നടക്കുന്നത് അന്ത്യമില്ലാത്ത ഒരു ദുരന്തമാണെന്നും, സ്വന്തം ജനതയ്‌ക്കെതിരെ ഇത്തരമൊരു നീക്കം നടത്താൻ എങ്ങനെയാണ് സാധിക്കുകയെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധ ജ്യോർജ്യോ ഫ്രസ്സാത്തിയുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോമിലെ ദോമൂസ് മാരിയെ (Domus Mariae) ദേവാലയത്തിൽ ജനുവരി 17-ന് വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ ഇറാനിലെ രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.