Browsing: Books

പ്രഫ. എം.കെ സാനുവിന്റെ 98-ാം ജന്മദിനത്തില്‍ 2024 ഒക്ടോബര്‍ 27ന് ശിഷ്യന്‍ പ്രഫ. എം. തോമസ് മാത്യു നല്‍കിയ സമ്മാനമാണ് ‘ഗുരവേ നമ:’ ഇങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യമാണ് എന്ന് പ്രസാധകനായ മാളൂബന്‍ ബുക്‌സിന്റെ ബേബി ജോണ്‍ അവകാശപ്പെടുന്നു.

ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്‌കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്ള യാത്രകളാണെന്ന് എഴുതിയത് കെ. സച്ചിദാനന്ദനാണ്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ബന്ധങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ ഒക്കെ ഹൃദയത്തോട് ചേരുന്നു. പുതിയ സൗഹൃദങ്ങള്‍ അസ്തിത്വത്തിന് പുതിയ മാനങ്ങളും അനുഭവത്തിന് പുതിയ ബോധ്യങ്ങളും നല്‍കുന്നു.

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന്‍ നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).

തുടര്‍ചലനങ്ങളിലല്ലാതെ വൃതിചലനങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലാതായിത്തുടങ്ങിയ കാലത്തെ ചില വൃതിചലനങ്ങളാണിവ. ഇത്ര ധൈര്യത്തോടുകൂടി തന്റെ മുപ്പത് ലേഖനങ്ങളുടെ സമാഹാരത്തെ വിശേഷിപ്പിക്കുന്ന എഴുത്തുകാരനെ വായിക്കാതെ പോയാല്‍ വലിയ നഷ്ടമാകും പ്രിയ വായനക്കാരാ.

ഭൂമിയിലെ ഗ്രന്ഥാലയങ്ങളില്‍ ഇത്രയേറെ ഗാന്ധി പുസ്തകങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോള്‍ വീണ്ടുമൊന്ന് എന്തിന് എന്നാരും ചോദിച്ചുപോകും. ഇത്തരമൊരു പുസ്തകം അക്കൂട്ടത്തിലുണ്ടാവാനിടയില്ല. സംശയമുള്ളവര്‍ക്കു പുസ്തകം വായിക്കുമ്പോള്‍ ബോധ്യം വരും.

ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന്‍ എന്തുകൊണ്ട് പഴയ
നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്‍പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.

യാത്രികന്‍ കവിയും ആ കവി സഞ്ചാരത്തിന്റെ കാഴ്ചകള്‍ കുറിപ്പുകളും കവിതയുമായി എഴുതിയാല്‍ പുതിയ കാലത്തെ ഭാഷയില്‍ അതൊരു വേറെ ലെവലാവും. കവി കെ. സച്ചിദാനന്ദന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘പല ലോകം പല കാലം’ പുസ്തകമാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.